ഇപ്പൊ ചന്തൂട്ടന് ഒരു ചേച്ചിയും ഒരു അനിയനും രണ്ട് അനിയത്തിമാരുമായി.
അനിയത്തി വന്നിട്ടിപ്പോ ഒരു മാസമായിട്ടോ വിശദമായി പരിചയപ്പെടുത്താം എല്ലാരെയും...
ആദ്യം കീത്തുച്ചേച്ചി.. എന്റെ ആന്റിയുടെ (അച്ഛന്റെ പെങ്ങളുടെ) മകള്‍. എന്നോടു ഭയങ്കര വഴക്കാ. എപ്പൊ എപ്പൊ കണ്ടാലും എന്നെ അടിക്കും ..മുഖത്തിനു പിടിച്ചു പുറകിലോട്ടു തള്ളിയിടും ..എനിക്കു പേടിയാ കീത്തുച്ചേച്ചീനെ. ഇപ്പൊ ഉണ്ടായ അനിയത്തില്ലേ ... അത് കീത്തുച്ചേച്ചീന്റെ സ്വന്തം അനിയത്തിയാ...കല്ലൂന്നു വിളിക്കും ..പാവാ കുഞ്ഞു വാവ. പാവത്തിനിപ്പൊ മേലൊക്കെ ചൂടു കുരുവാ...കഷ്ടം!
എനിക്കൊരു അനിയത്തി കൂടിയുണ്ട്...പാറു. അവളെന്റെ 10 ദിവസം ഇളയതാ.. ഒരു കാര്യം കേള്‍ക്കണോ പാറു എന്നെ ചേട്ടാന്നൊന്നും വിളിക്കില്ല... എന്താ വിളിക്ക്യാന്നറിയൊ? വാവേന്നു.. ഞന്‍ പിന്നെ അങ്ങു ക്ഷമിച്ചേക്കും ..കൊച്ചു കുഞ്ഞല്ലേ.
അടുത്തത് എന്റെ അനിയന് ..അഭി. അഭിവാവ പാവാ. എന്നെ അടിക്ക്വൊന്നും ഇല്ല. എന്റെ 3 മാസം ഇളയതാട്ടൊ. അഭീനെ ഞാന്‍ വല്ലപ്പൊഴ്വെ കാണാറുള്ളൂ..പക്ഷെ എന്നെ ഇഷ്ടാ..കണ്ടാല്‍ ചിരിക്കും.
വിഷൂനു നാട്ടിപ്പോയപ്പൊ എല്ലാരെയും കണ്ടു...കുറേ നേരം കളിച്ചു.. ഇനിയെപ്പഴാണാവൊ?
ആഹ് പിന്നെ വെറൊരു കാര്യം ...ചന്തൂട്ടന്റെ പിറന്നാള്‍ അടുത്തു വരുന്നുണ്ടുട്ടൊ ...എല്ലാരെയും ക്ഷണിക്കും വരണമ്ട്ടൊ..
ഉമ്മ!
Friday, April 25, 2008
Subscribe to:
Post Comments (Atom)
6 comments:
ചന്തൂട്ടനും അനിയത്തിയ്ക്കും ആശംസകള്‍.
പിറന്നാള്‍ എന്നാ? മുന്‍കൂര്‍ ആശംസകള്‍!
:)
ആശംസകള്‍
ചന്തൂട്ടന്റെ പിറന്നാളിനങ്കിള് വരും ട്ടോ...
ആശംസകള്‍ ചന്തുവിനും,അനിയത്തിക്കും, മറ്റെല്ലാവര്‍ക്കും.
ആശംസകള്‍
ആശംസകള്‍
ചന്തൂട്ടാ,
ചക്കരയുമ്മ
Post a Comment