ചേട്ടന്മാരെ ചേച്ചിമാരെ, ചന്തൂട്ടനു പല്ലു വന്നു കേട്ടോ… ഒന്നല്ല.. രണ്ട്.
അതൊരു വരവായിരുന്നു.
ഇപ്പൊ എനിക്ക് അച്ഛനേം, അമ്മയേം, അമ്മമ്മയേം ഒക്കെ കടിക്കാം..
ഉള്ളിയുടെ തൊലിയും കടിച്ചു മുറിക്കാം…
പല്ല് പുറത്ത് വന്നിട്ടിപ്പൊ രണ്ടാഴ്ച്ചയായി.. അതിന്റെ കുറച്ചു ദിവസം മുന്‍പ് എനിക്കു വയറിളക്കം പിടിച്ചു.. പനിയും വന്നു. അമ്മമ്മ അപ്പഴേ പറഞ്ഞു പല്ലു വരാന്‍ പോവുന്നു ..അതാ വയറിളക്കോം പനിയും വരണേന്ന്..
അച്ഛനുണ്ടോ സമ്മതിക്കുന്നു….അതൊക്കെ വെറുതെയാന്നാ അച്ഛന്‍ പറേണത്.
എന്നിട്ട് ഞങ്ങള്‍ ഡോക്ടറെ കണ്ടുട്ടോ.. അമ്മമ്മ ഡോക്ടറോടും പറഞ്ഞു പല്ലു വരുന്നതു കൊണ്ടാണ് പനിയെന്നു തോന്നുന്നൂന്ന്..
അപ്പൊ ഡോക്ടര്‍ പറയ്യാ, അതിലൊന്നും ഒരു സത്യോം ഇല്ലാന്ന്.
അമ്മമ്മ ചമ്മിയോന്നൊരു സംശയം…അച്ഛനപ്പഴേ പറഞ്ഞതല്ലേ.
സത്യം പറയാല്ലൊ..അച്ഛന് ഭയങ്കര ബുദ്ധിയാട്ടൊ.
എന്തായാലും രണ്ടു ദിവസം കഴിഞ്ഞപ്പൊ പല്ലു പുറത്തു കാണാന്‍ തുടങ്ങി.
അച്ഛനെ പക്ഷെ അവിടെങ്ങും കണ്ടില്ലാ..
അമ്മമ്മയ്ക്കു അതോടെ ഒരു ‘ഇതാ‘യി….എന്ത്?... അതെന്നെ.
അമ്മമ്മ തുടര്‍ന്നു…”ഒരോ പല്ലു വരുമ്പോഴും പനിയും വയറിളക്കോം വരും”
കര്‍ട്ടന്റെ പിന്നില്‍ നിന്നും അച്ഛന്‍ ചോദിച്ചു..” അപ്പോ 32 പനിയും വയറിളക്കോം വരുവൊ?”
എന്തായാലും മൂന്നു ദിവസം കഴിഞ്ഞപ്പൊ രണ്ടാമത്തെ പല്ലും പുറത്തെത്തി…
പനിയും വന്നില്ല വയറിളക്കോം വന്നില്ല…
പല്ലിനൊപ്പം അച്ഛനും പുറത്തെത്തി… അമ്മമ്മ അപ്രത്യക്ഷയായി.
ചന്തൂട്ടനു പല്ലു വരാന്‍ വേണ്ടി പ്രാര്‍ത്‍ഥിച്ച എല്ലാ ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കും ചന്തൂട്ടന്റെ ചക്കരയുമ്മ!
6 comments:
chanthoottaa.......pallu kondu pala upakaram unde...adu marakandato....
hahaha chanthoottaaa..happy news..midukkan !
“ചന്തൂട്ടന്റെ ചക്കരയുമ്മ“
ഉമ്മ മതിയെട്ടോ ചന്തൂട്ടാ...കടി വേണ്ട.
:) :)
ഉം...ചന്തൂട്ടാ, ഞാന്‍ നല്ലോണം പ്രാര്‍ത്ഥിച്ചു. അതോണ്ട് രണ്ട് ചക്കരയുമ്മയിങ്ങെടുത്തോ വേഗം.
ചന്തൂട്ടാ... ചുമ്മ ഉള്ളിയൊന്നും എടുത്ത് കടിക്കാന്‍ നിക്കണ്ടാട്ടൊ...വേണേ അച്ഛനെയും അമ്മയേയും കടിച്ചോളൂ...
പിന്നെ പലകപോലത്തെ പല്ലാണോ അതോ നല്ല കീരിപ്പല്ലാണോ വന്നത്..?
നിരക്ഷരന്‍ ചേട്ടോ..കടിയില്ല ഇതാ ഉമ്മ പിടിച്ചോ..
സുചേച്ചീ..രണ്ടല്ല..മൂന്ന് ചക്കരയുമ്മ...
നജീം ചേട്ടാ..കീരിപ്പല്ലു തന്നെ.
Post a Comment