Wednesday, December 26, 2007

ചന്തൂട്ടനു വാക്കര്‍ പേടിയാ

ചേച്ചിമാരെ ചേട്ടന്മാരെ, ദേസിംഗു മാമന്‍ (നല്ല പേര്, അല്ലേ?) എനിക്കൊരു വാക്കര്‍ വാങ്ങിത്തന്നു. ഞാനാദ്യായിട്ടു കാണുവാട്ടൊ ഒരു വാക്കര്‍.

നിങ്ങക്കറിയോ, അതിന്റെ മേലെ എവിടെയൊക്ക്യോ ഞെക്കിയാല്‍ മ്യൂസിക്‌ വരും. കീത്തുച്ചേച്ചി ആ മ്യൂസിക്കിനു “കിങ്കല കിങ്കലാ“ന്നു പറയും.
പക്ഷെ, എനിക്കതിലിരിക്കന്‍ പേടിയാ.
അതിലിരുത്തിയാല്‍ ഞാന്‍ കരയും..
അപ്പൊ, അച്ഛന്‍ വന്നു മ്യൂസിക്‌ ബട്ടണ്‍ അമര്‍ത്തും..
കുറച്ചു നേരം ഞാന്‍ മ്യൂസിക്‌ കേട്ടു കരയാതിരിക്കും..
അച്ഛന്‍ ചെയ്യുന്ന പോലെ ആ കുന്ത്രാണ്ടം അമര്‍ത്തും.
ഞാന്‍ അമര്‍ത്തിയാല്‍ മാത്രം ഒരു മ്യൂസിക്കും വരില്ല..
അമ്മയും അമ്മമ്മയും അമര്‍ത്തിയാലും അതു “കിങ്കല കിങ്കലാ“ന്നു കരയാന്‍ തുടങ്ങും!
ബട്ടണ്‍ അമര്‍ത്തി കൈ വേദനിക്കുമ്പോള്‍ ഞാന്‍ പിന്നെയും കരയും.
അപ്പൊ, അമ്മ വരും..
എന്നെ വാക്കറില്‍ നിന്നും എടുക്കും..
ഞാന്‍ സന്തോഷിക്കും.. അമ്മ എടുക്കാന്‍ പോകുവാണല്ലോന്നു വിചാരിച്ചിട്ട്‌.
അപ്പൊ, അമ്മ പറയും, “മൂത്രൊന്നും ഒഴിച്ചിട്ടില്ലല്ലൊ നീ, പിന്നെന്തിനാ കരയുന്നേ“ന്ന്. ഉടനെ അമ്മ എന്നെ വീണ്ടും വാക്കറില്‍ വെച്ചു അടുക്കളേലേയ്ക്ക്‌ പോകും.

ഞാന്‍ പറേണ്ണ്ട്..എനിക്കു പേടിയാന്ന്..പക്ഷെ അവര്‍ക്കു മനസ്സിലാവണ്ടെ? ചേച്ചിമാരെ ചേട്ടന്മാരെ, നിങ്ങളൊന്നു പറയ്യൊ അവരോട്‌?

പ്ലീസ്‌..ചന്തൂട്ടനു വാക്കര്‍ പേടിയാ.

8 comments:

ആഷ | Asha said...

ഞാന്‍ പറയാ‍ട്ടോ.
ചന്തൂട്ടന്‍ കരയണ്ടാട്ടോ :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചന്തൂട്ടന്‍ കരയണ്ട ട്ടൊ

അമ്മേ നമ്മക്ക് വെളിച്ച്ത്ത് മാമ്മുകൊടുത്ത് ഇരുട്ടത്ത്‌ കിടത്തിയുറക്കാം ട്ടൊ.

സുല്‍ |Sul said...

:)

ശ്രീ said...

ആഹാ...
ചന്തൂട്ടന്‍‌ കരയണ്ട. അച്ഛനോടും അമ്മയ്യോടും ഞങ്ങളു പറഞ്ഞോളാം.
:)

സു | Su said...

അച്ഛനും അമ്മേം ഉള്ളപ്പോ, ചന്തൂട്ടന്‍ ഒന്നിനേം പേടിക്കരുത്. അതേയ്, ചന്തൂട്ടാ, അമ്മ മാമംണ്ടാക്കാന്‍ പോയില്ലെങ്കില്‍പ്പിന്നെ ചന്തൂട്ടനും, കീത്തുച്ചേച്ചിയ്ക്കും ആരു മാമം തരും? കിങ്കലകിങ്കലാ മ്യൂസിക് ഈ ആന്റിയ്ക്കും ഇഷ്ടാണല്ലോ. അതോണ്ട് ചന്തൂട്ടന്‍ മിടുക്കനായിട്ട്, പേടിക്കാതെ, മ്യൂസിക്കും കേട്ടിരിക്കൂ. വാക്കറുള്ളതാ നല്ലത്ട്ടോ. അതിലിരുന്നാ മതി ചന്തൂട്ടന്‍.

ചന്തൂട്ടന്‍ said...

ആഷച്ചേച്ചീ,പ്രിയച്ചേച്ചീ,സുല്‍ച്ചേട്ടാ,ശ്രീയേട്ടാ..
താങ്ക്സ് ട്ടോ!
സുച്ചേച്ചീ..അമ്മ മാമുണ്ടാക്കാനൊന്നും അല്ല അടുക്കളേല്‍ പോണെ..മീന്‍ കറി ഉണ്ടാ‍ക്കാനാ..എനിക്ക് തരാറില്ല മീന്‍ കറി.
ഞാന്‍ മിടുക്കനാ.. എന്നാ‍ലും ചെറിയൊരു പേടി..

ദിലീപ് വിശ്വനാഥ് said...

പാവം ചന്തൂട്ടന്‍.

ഏ.ആര്‍. നജീം said...

അജ്ജ്ജ്ജോഡാ....പാവം ചന്തൂട്ടീ...
സാരല്ല്യാട്ടോ കുറച്ചുകൂടീ വലുതാവുമ്പം ഇറക്കിവിടും ട്ടോ...