ചന്തൂട്ടനിതുവരെ ഒരു പുതുവര്‍ഷപ്പുലരി കണ്ടിട്ടില്ലാട്ടോ.
ചന്തൂട്ടന്‍ വരാന്‍ അല്‍പ്പം വൈകി.( ഒരു ദിവസം നേരത്തെ വന്നൂന്നാ അമ്മ പറേണെ).
ചേച്ചിമാരും ചേട്ടന്മാരും കുറെ പുതുവര്‍ഷങ്ങള്‍ കണ്ടിട്ടുണ്ടാവും..ല്ലെ?
എങ്ങിനെയാ പുതുവര്‍ഷം ആഘോഷിക്കാറ്.. ചിക്കന്‍ വാങ്ങിക്ക്വൊ?
കേക്ക് മുറിക്ക്വൊ?
ക്രിസ്തുമസ്സിനു ഞങ്ങളൊരു കേക്ക് മുറിച്ചിരുന്നുട്ടോ.
ഇവിടെ എന്താഘോഷം ഉണ്ടായാലും അച്ഛനു ചിക്കന്‍ വേണം.
എനിക്കു തരാറില്ലട്ടൊ..
രണ്ടു വയസ്സു കഴിഞ്ഞിട്ടെ നോണ്‍-വെജ് തരൂന്നാ അമ്മ പറേണതു.
ഈ പുതുവര്‍ഷത്തിന് അച്ഛനും അമ്മയ്ക്കും അവധി ആയതുകൊണ്ട് രണ്ടു പേരും വീട്ടിലുണ്ടാവും. പുതുവര്‍ഷത്തില്‍, ആ സന്തോഷം മാത്രേയുള്ളൂ ഈ ചന്തൂട്ടന്.
ആ പിന്നെ ഒരു രഹസ്യം...
ഇന്നലെ രാത്രി അമ്മയും അച്ഛനും സംസാരിക്കുന്നതു കേട്ടതാ.
അവര്‍ക്കൊരു ന്യൂ ഇയര്‍ റെസൊല്യുഷന്‍ ഉണ്ടെന്ന്. ദിവസവും രാവിലെ അര മണിക്കൂര്‍ എക്സര്‍സൈസ് ചെയ്യൂന്ന്..
എന്തായാലും ഒരു കാര്യം എനിക്കറിയാം, ഇതു തന്നെയായിരിക്കും അടുത്ത വര്‍ഷവും അവരുടെ ന്യൂ ഇയര്‍ റെസൊല്യുഷന്‍.
അപ്പൊ നിങ്ങളു ചോദിയ്ക്കും ചന്തൂട്ടനു ന്യൂ ഇയര്‍ റെസൊല്യുഷന്‍ ഒന്നുമില്ലേന്ന്?
ചന്തൂട്ടനു ന്യൂ ഇയര്‍ റെസൊല്യുഷന്‍ ഒന്നൂല്ലട്ടോ.. പക്ഷെ ഒരാഗ്രഹംണ്ട്... അച്ഛനെപ്പോലെ പാതിവഴിക്കു നിര്‍ത്താതെ, ഇവിടെ ഇങ്ങിനെ എഴുതിക്കൊണ്ടിരിക്കണംന്ന്.. ഒരു പാടു കാലം..
ചന്തൂട്ടനു മീശ വരുന്നതു വരെയെങ്കിലും.
എന്റെ എല്ലാ ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും ഈ കുഞ്ഞുവാവയുടെ സ്നേഹം നിറഞ്ഞ, സന്തോഷം നിറഞ്ഞ പുതുവത്സരാശംസകള്‍!
Sunday, December 30, 2007
Subscribe to:
Post Comments (Atom)
4 comments:
ചന്തൂട്ടന് നല്ലതു വരട്ടെ. :)
അപ്പോ ആദ്യത്തെ പുതുവര്‍ഷം അച്ഛനോടും അമ്മയോടും ഒപ്പം ഭംഗിയായി ആഘോഷിയ്ക്കൂ, ചന്തൂട്ടാ...
മൂന്നു പേര്‍ക്കും പുതുവത്സരാശംസകള്‍!
:)
അയ്യോടാ...എന്നിട്ട് എങ്ങിനുണ്ടായിരുന്നു പുതുവത്സര പരിപാടി..?
പിന്നെ മീശ വരുന്നത് വരെയല്ല മീശ വന്ന് നരച്ച് പൊഴിയുന്നത് വരെ ചന്തൂട്ടന്‍ എഴുതണം കേട്ടോ.. അതൊക്കെ കാണാന്‍ ഞമ്മക്കും ആയുസ്സുണ്ടായാല്‍ മതിയാര്‍ന്നു... :)
ചാത്തനേറ്: ചന്തൂട്ടനെ മീശവച്ച് കാണാന്‍ ഇനി എത്ര നാളു കഴിയണം..
പുതുവത്സരാശംസകള്‍...
ചാത്തനും വൈറ്റ്ഫീല്‍ഡിലാട്ടോ ഐടിപീഎല്ലില്‍
Post a Comment