Tuesday, July 1, 2008

ചന്തൂട്ടന്റമ്മ ശനിയാഴ്ച വരും !

ഈ ആഴ്ച ചന്തൂട്ടന്റെ അമ്മയും അച്ഛനും ചന്തൂട്ടനെ കാണാന്‍ വരൂല്ലൊ! അതു പറയാന്‍ മറന്നു, ചന്തൂട്ടനിപ്പോ നാട്ടിലാട്ടോ. അമ്മമ്മയുടെയും അച്ഛച്ഛന്റെയും കൂടെ കോഴിക്കോട്ട്.

നിങ്ങളു വിചാരിക്കും വിക്റിതി കളിച്ചതു കൊണ്ടാണ് ചന്തൂട്ടനെ ബാഗ്ലൂരില്‍ നിന്നു നാടു കടത്തിയതെന്നു...എന്നാല്‍ അല്ല...

എന്താന്നറിയൊ?
അവിടെ വന്നു നില്ക്കാന്‍ രണ്ടു അച്ഛച്ഛന്മാറ്ക്കും അമ്മമ്മമാറ്ക്കും തല്ക്കാലം പറ്റില്ല. അതു കൊണ്ടാ.

അമ്മയെ കണ്ടിട്ടു ഇപ്പൊ മൂന്നു ആഴ്ചയാവാറായി...ഇതിനു മുന്പു ഞാന്‍ അമ്മയെ ഒരു ദിവസം പോലും പിരിഞ്ഞിരുന്നിട്ടില്ല.

അമ്മയ്ക്കു നല്ല വെഷമം ഉണ്ടാകും ... കരയാത്ത ദിവസങ്ങള്‍ ഉണ്ടാവില്ല. അമ്മ ദിവസോം 3-4 തവണ ഫോണ്‍ വിളിക്കും ..ചന്തൂട്ടന്റെ വിശേഷങ്ങള്‍ അറിയാന്‍ ..ഉമ്മ തരാന്‍ ...ചന്തൂട്ടനും കൊടുക്കുമ്ട്ടൊ അമ്മയ്ക്ക് ഉമ്മ.

ഞാന്‍ കാത്തിരിക്ക്യാ ശനിയാഴ്ചയാവാന്‍ ...എനിക്കൊരുപാടു വിശേഷങ്ങള്‍ പറയാനുണ്ടു എന്റമ്മയോട്.

3 comments:

ശ്രീ said...

അതു ശരി, വെറുതേയല്ല ചന്തൂട്ടനെ കുറേ നാള്‍ കാണാതിരുന്നത് അല്ലേ?

Sharu (Ansha Muneer) said...

ചന്തൂട്ടനെ ഞാന്‍ ആദ്യായിട്ടാ കാണുന്നത്. അമ്മ കാണാന്‍ വരുന്നതുവരെ മിടുക്കനായിട്ടിരിക്കൂട്ടോ

ചന്തൂട്ടന്‍ said...

അതെ ശ്രീയേട്ടാ...ഞാന്‍ ഇപ്പൊ ഒരു മാസത്തോളമായി നാട്ടില്‍ ...ശ്രീയേട്ടനു സുഖമല്ലേ?

ഷാരുചേച്ചീ..താങ്ക്സ് അമ്മ വരുന്നതുവരെ മിടുക്കനായിരിക്കാട്ടൊ!